2021, മേയ് 7, വെള്ളിയാഴ്‌ച

ലളിതാ സഹസ്രനാമ രഹസ്യം

ഭാഗം ഒന്ന്.
ശ്രീമാതാ, 'അമ്മ എന്ന വാക്കിൽ തുടങ്ങിയതാണ് ശ്രീലളിതാ സഹസ്രനാമം.
1.വശിനി 
2കാമേശ്വരി
3. മോദിനി 
4.വിമല 
5.അരുണ
6.ജയിനി
 7.സർവേശ്വരി
 8.കൗളിനി 
എന്നീ എട്ടു ദേവിമാരാണ് ആദ്യമായി ശ്രീലളിതാ സഹസ്രനാമം ഉച്ചരിച്ചത്. 
ഇവർ വാഗ്ദേവിമാർ എന്നറിയപ്പെടുന്നു. 
ഈ വാഗ്ദേവിമാരാണ്‌ സഹസ്രനാമ ഋഷികൾ.
ശ്രീ ലളിതാംബക്കു ചുറ്റുമായി നിൽക്കുന്ന ഈ ദേവിമാരാണ് വാക് ദേവതകൾ.
1. വശിനി :സ്വരാക്ഷരങ്ങളുടെ ദേവത.
2.കാമേശ്വരി: ക വർഗം
3.മോദിനി :ച വർഗം
4.വിമല : ട വർഗം
5.അരുണ: ത വർഗം
6.ജയിനി : പ വർഗം
7.സർവേശ്വരി: യ ര ല വ
8.കൗളിനി: ശ ഷ സ ഹ ള ക്ഷ 
വശിനി 8 സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന 68 നാമങ്ങൾ ഉച്ചരിച്ചു. കാമേശ്വരി 3 അക്ഷരങ്ങൾ 106 നാമം, മോദിനി 3 അക്ഷരങ്ങൾ 48 നാമം. വിമല ഒരക്ഷരം 2 നാമം. അരുണ 4 അക്ഷരം 172 നാമം. ജയിനി 4 അക്ഷരം 254 നാമം. സർവേശ്വരി 4 അക്ഷരം 144 നാമം. കൗളിനി 5 അക്ഷരം 206 നാമം. ആകെ 32 അക്ഷരങ്ങൾ 1000 നാമങ്ങൾ.
ദേവിക്ക് മുന്പിലാണ് വശിനി യുടെ സ്ഥാനം. ദേവിയുടെ ഇടതുവശത്ത് കാമേശ്വരി, മോദിനി, വിമല എന്നിവർ.
പിന്നിലാണ് അരുണ. ദേവിയുടെ വലത്തു വശത്തു ഏറ്റവും പിന്നിൽ അതായത് അരുണയുടെ വലതുവശത്ത് ജയിനി, ജയിനിക്കു മുൻപിൽ സർവേശ്വരി, അതിനു മുൻപിൽ അതായത് ദേവിയുടെ വലതു വശത്ത് കൗളിനി.


2014, മേയ് 31, ശനിയാഴ്‌ച

കപട സന്യാസോപനിഷത്തുകള്‍

കപട സന്യാസോപനിഷത്തുകള്‍ ഏതൊക്കെയാണെന്ന്  നോക്കാം.
1. കാമോപനിഷത്
ഈ ഉപനിഷ ത്തി ലൂടെ  സന്യാസിയുടെ കാമപൂര്‍ത്തി വ്യാഖ്യാനിക്കുന്നു.
2.ക്രോധോപനിഷത്
സന്യാസിയെ ക്രോധിക്കാന്‍ പഠിപ്പിക്കുന്നു.
3. മോഹോപനിഷത്
മോഹങ്ങള്‍ നിലനിര്‍ത്തുന്നത് എങ്ങനെയെന്നാണ് പ്രതിപാദ്യം.
4. ലോഭോപനിഷത്
നാട്ട്കാരില്‍ നിന്ന്  പണം പിടിച്ചു പറിക്കാന്‍ എന്തുവേണമെന്ന് ഉപദേശിക്കുന്നു.
5. മദോപ നിഷത്
അഹങ്കാരത്തോടെ ജീവിക്കേണ്ടത് എങ്ങനെയെന്നു  പഠിക്കുന്നു.
6.മാത്സര്യോപനിഷത്
മറ്റു സന്യാസിമാരോട് മത്സരിക്കുന്ന വിധം പ്രതിപാദിക്കുന്നു.

എന്നാല്‍  പരമപ്രധാനമായി  കപട സന്യാസിമാര്‍ കൊണ്ടുനടക്കുന്നതും ആചരിക്കുന്നതും  ശുംഭോപനിഷത്  ആണ് 

ഈ വിഷയത്തിന് കാരണമായ ലിങ്ക് ഇതാണ് 

2014, ഏപ്രിൽ 15, ചൊവ്വാഴ്ച

WHO IS THE MASTER OF A HINDU SANNYASI?

The King is the master of his subjects. Because the King protects his subjects. Similarly, is not husband the master of wife? Certainly, customarily a husband is called ''swami" by traditional Indian women. For the sub-ordinate the superior is the master. Then, who is the master of a sannyasi? The answer is clear as daylight. The householder who protects the sannyasi by providing him with food, clothing (and money even when that is unnecessary) himself is the Master of sannyasi. And hence, like a subject to a King or rather a servant to his master, a sannyasi, who is "ADHAMASRAMI", should respect and prostrate before the householder, who is "UTHAMASRAMI"

Did you read Competence of sannyasi 

Who is the Master of sannyasi?

സന്ന്യാസിയുടെ സ്വാമി ആര്?

പ്രജക്ക് രാജാവാണ് സ്വാമി അഥവാ യജമാനന്‍. കാരണം രാജാവാണ് പ്രജകളെ സംരക്ഷിക്കുന്നത്. ഭാര്യക്ക് ഭര്‍ത്താവാണല്ലോ സ്വാമി. ജീവനക്കാരന് മേലധികാരിയാണ് സ്വാമി. ഇതു വ്യക്തമാക്കേണ്ടതില്ലല്ലോ?
അപ്പോള്‍ സന്ന്യാസിയുടെ സ്വാമി ആര്? 

"ഉത്തരം പകല്‍ പോലെ വ്യക്തം"
സന്ന്യാസിക്ക്‌ ഭക്ഷണവും വസ്ത്രവും (ആവശ്യമില്ലാത്തതാണ് എങ്കിലും പണവും) നല്‍കി സംരക്ഷിക്കുന്ന ഗൃഹസ്ഥന്‍ തന്നെയാണ്‌ സന്ന്യാസിയുടെ സ്വാമി. അതിനാല്‍, പ്രജ രാജാവിനെ എന്നപോലെ അല്ലെങ്കില്‍ ദാസന്‍ യജമാനനെ എന്നപോലെ, അധമാശ്രമിയായ സന്ന്യാസി ഉത്തമാശ്രമിയായ ഗൃഹസ്ഥനെ നമസ്കരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്.

2014, മാർച്ച് 8, ശനിയാഴ്‌ച

സന്യാസിയുടെ അധികാരവും അധികാരമില്ലായ്മയും


Click for English 
 സന്യാസിയുടെ അധികാരവും അധികാരമില്ലായ്മയും എന്തൊക്കെയാണ് എന്ന്
പരിശോധിക്കുകയാണ് ഈ ബ്ളോഗിന്റെ ലക്ഷ്യം.
ഈ വിഷയത്തില്‍ മലയാളത്തിലെ ആദ്യ ബ്ലോഗ്‌ ഇതാണെന്ന് തോന്നുന്നു.
     ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം  എന്നിങ്ങനെയാണല്ലോ    ചതുരാശ്രമവ്യവസ്ഥ. അതിനര്‍ഥം ഗാര്‍ഹസ്ഥ്യത്തിനു ശേഷം വാനപ്രസ്ഥ സന്യാസങ്ങള്‍ എന്നുമാണ്. ചിലര്‍ക്കാകട്ടെ ചാട്ടം വലിയ പ്രിയമാണ്. ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താത്ത സനാതന സംസ്കാരം അതങ്ങനെ തന്നെയാകട്ടെ എന്നു അനുവദിച്ചു.
അങ്ങനെയാണ് ഇന്‍സ്റ്റന്റ് സന്യാസിമാര്‍ അവതരിച്ചത്.
എല്ലാ ബന്ധവും ഉപേക്ഷിച്ചു മാതൃ പിതൃ ആത്മ പിണ്ഡങ്ങള്‍ വെച്ച് ബലിയിട്ട് ശിഖയും പൂണൂലും     മുറിച്ച് കുളിച്ചു വന്നു കാവി ധരിക്കുമ്പോള്‍ സന്യാസിയായി. ഉച്ചക്കു ഒരുനേരം മാത്രം അതും  അരവയര്‍ ആഹാരം, ഉടുത്തിരിക്കുന്നതും മേലിട്ടിരിക്കുന്നതും മാത്രം സമ്പാദ്യം. ഭിക്ഷാടനത്തിലൂടെ കിട്ടുന്നത് മാത്രം ആഹാരം. മഹാവാക്യങ്ങളായ തത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്നിവ ജപിച്ച് ഉപനിഷദ് പഠിച്ചുകൊണ്ട് കാലം കഴിക്കുക. ആരോടും ഒരിക്കലും കോപിക്കരുത് . പ്രകോപനപരമായ ചോദ്യത്തിന് പോലും പുഞ്ചിരിയോടെ മറുപടി നല്‍കണം .കഴിയുന്നതും തറയില്‍ ഇരിക്കണം . അതിനു മടിക്കുന്നവന്‍ സന്യാസിയല്ല.
 ഗൃഹസ്ഥകര്‍മ്മങ്ങളായ വിവാഹാദി കര്‍മ്മങ്ങളിലും മറ്റ് സദ്യ ഉള്ളതായ ചടങ്ങുകളിലും പന്കെടുക്കാന്‍ പാടില്ല. നിമിത്ത ശാസ്ത്രമനുസരിച്ച് ഇത്തരം അവസരങ്ങളിലും യാത്രാരംഭത്തിലും സന്യാസിയുടെ ആഗമനം അഥവാ സാന്നിധ്യം അശുഭമാണ്. ജ്യോതിഷശാസ്ത്രവും ഇതു തന്നെ       അനുശാസിക്കുന്നു.സന്യാസിയെ കാണാനിടയായാല്‍ " സചേലസ്നാനം  " - ഉടുത്ത വസ്ത്രത്തോടെയുള്ള കുളി- വേണമെന്നു വേദ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്നു.
 സന്യാസി   പുരോഹിതനല്ല. അതിനാല്‍ പൌരോഹിത്യ ക്രിയകള്‍ ചെയ്യരുത് , അതിനു സന്യാസിയെ അനുവദിക്കുകയുമരുത്. ഗൃഹസ്ഥന്‍ ഒരിക്കലും സന്യാസിയെ ഗുരുവാക്കുകയോ ഗൃഹസ്ഥനെ സന്യാസി ശിഷ്യനാക്കുകയൊ ചെയ്യരുത്.
മറ്റ് മൂന്നു ആശ്രമക്കാര്‍ക്കും ചെലവിനു കൊടുക്കുന്നതിനാല്‍ ഗൃഹസ്ഥനാണ് ഉത്തമാശ്രമി. മറ്റവര്‍ ഗൃഹസ്ഥനു താഴെയാണ്. താഴെയുള്ളവന്‍ എങ്ങനെ മുകളിലുള്ളവനു ഗുരുവാകും?
അവനവന്റെ അധികാരം അറിയാത്തവനെ പൂജിച്ചു മഹാപാപിയാകാതിരിക്കുക.
സന്യാസിക്കു മൂര്‍ത്തിപൂജയ്‌ക്കുള്ള  അധികാരം ഇല്ലാത്തതിനാല്‍ ക്ഷേത്രദര്‍ശനം പാടില്ല. ‍ക്ഷേത്രം ഗൃഹസ്ഥനുള്ളതാണ്. അവിടെ സന്യാസി കയറിയാല്‍ പുണ്യാഹശുദ്ധി നടത്തണം. സന്യാസി ആശ്രമത്തിലോ വനത്തിലോ കഴിയണം. ഏതെന്കിലും ഗ്രാമത്തില്‍ തങ്ങാനിടയായാല്‍ ഒരു ദിവസം മാത്രമേ തങ്ങാവൂ. മേല്‍വസ്ത്രം വിരിച്ച് വെറും തറയിലാണ് കിടക്കേണ്ടത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവന്‍ സന്യാസിയല്ല. ഗൃഹസ്ഥനായിരിക്കും. ജോലി ചെയ്യാതെ ആര്‍ഭാടമായി ജീവിക്കാനുള്ള മാര്‍ഗ്ഗമായി സന്യാസത്തെ തെരഞ്ഞെടുക്കുന്നവരെ ഹിന്ദു സമൂഹം ഒഴിവാക്കുക. അങ്ങനെയുള്ള പാപികളുമായി യാതൊരു സംസര്‍ഗ്ഗവും ഗൃഹസ്ഥന്‍ ചെയ്യാതിരിക്കുന്നത് അവനവനും സമൂഹത്തിനും നല്ലത്.
കാവി വസ്ത്രം എല്ലാം ഉപേക്ഷിച്ചവന്റെയാണ്. അതിനാല്‍ ഗൃഹസ്ഥന്‍ കാവി ധരിക്കരുതു. കാവി ധരിച്ച് ക്ഷേത്രത്തില്‍ പോകുകയോ പൂജ ചെയ്യുകയോ അരുത്. അവനവനു ഉള്ളതില്‍ ഏറ്റവും വില കൂടിയ വസ്ത്രം ധരിച്ചാണ് ക്ഷേത്രദര്‍ശനം, പൂജ എന്നിവ നിര്‍വഹിക്കേണ്ടത്. ഇത് ശാസ്ത്രം. ശ്രേഷ്ഠന്മാരേയും പണ്ഡിതന്മാരേയും അനുകരിക്കാം, സന്യാസിയെ അല്ല. വൈദിക താന്ത്രിക ക്രിയകള്‍ ഗൃഹസ്ഥര്‍ക്കുള്ളതാണ് എന്നു ഓര്‍മ്മിക്കുക.
സന്യാസിമാരെക്കുറിച്ചും അവരുടെ രീതികളെ കുറിച്ചും കൂടുതല്‍  അറിയാന്‍  ആരുണികോപനിഷത് , ഭിക്ഷുകോപനിഷത്   , ആശ്രമോപനിഷത് ,മഹോപനിഷത്  തുടങ്ങിയ സന്യാസ ഉപനിഷത്തുകള്‍ പരിശോധിക്കുക.( ആംഗലത്തില്‍ ഉള്ള സന്യാസ ഉപനിഷത്ത് , മഹോപനിഷത് വേറെ ചില സന്യാസ ഉപനിഷത്കള്‍    വായിക്കാം.)
സനാതന ധര്‍മ വിരോധികളായ അഹിന്ദുക്കള്‍ക്കും കംമ്യൂനിസ്ട്ടുകാര്‍ക്കും യുക്തിവാദി കള്‍ക്കും പ്രിയനാകുന്ന സന്യാസി ഒരിക്കലും സനാതന ധര്മ്മിയല്ല.അയാളെ  സനാതന ധര്മ്മികള്‍ ബഹിഷ്ക്കരിക്ക തന്നെ വേണം. സനാതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സനാതന ധര്‍മ്മ പണ്ഡിതന്മാരെ മാത്രമേ ഉദ്ധരിക്കാവൂ. സാഹിത്യകാരന്മാരേ അല്ല. സുകുമാര്‍ അഴിക്കൊടിനെയും മറ്റും ചിലര്‍ ഉദ്ധരിച്ചു കേട്ടിട്ടുണ്ട്. അഴിക്കോട് സനാതന ധര്‍മ പ ണ്ഡിതനല്ല. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിനു കടപ്പാട് വൈഗാ ന്യൂസ്.
ഈ വിഷയത്തില്‍ ബ്ലോഗ്ഗറുടെ അധികാരം അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുകൂടി വായിക്കുക സന്യാസിയുടെ സ്വാമി ആര്?